എമിഗ്രേഷൻ ഫണ്ട് പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കുക സ.ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ
നാട്ടിക : രാജ്യത്തിൻ്റെ പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രവാസികൾ ഇവരുടെ പാസ്പോർട്ട് എടുക്കുമ്പോഴും പുതുക്കുമ്പോഴും വിസ സ്റ്റാമ്പ് ചെയ്യുമ്പോഴും എമിഗ്രേഷൻ സമയത്തും പ്രവാസികളുടെ ക്ഷേമത്തിനായി ഈടാക്കുന്ന പണം പ്രവാസികൾ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാവണം എന്ന് ആവശ്യപ്പെട്ട് പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ഭീമഹർജി ഒപ്പുശേഖരണ
സമരത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. പ്രവാസി ഫെഡറേഷൻ തൃശ്ശൂർ ജില്ല പ്രസിഡണ്ട് കിഷോർ വാഴപ്പുള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രകാശൻ കരാട്ടുപറമ്പിൽ സ്വാഗതം പറഞ്ഞു. സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി മണി. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ ജെ സുഭാഷ്. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാജൻ പട്ടാട്ട്. വി ആർ മോഹൻദാസ്.ബിജു കുയിലൻ . സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ഷാനവാസ്. ലാൽ കച്ചില്ലം. മുബീഷ് പനക്കൽ.ഇ എൻ ആർ കൃഷ്ണൻ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജോഷ് ആനന്ദൻ നന്ദി രേഖപ്പെടുത്തി.



