THRISSUR

പാർളിക്കാട് ഗവ. യുപി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

പാർളിക്കാട്: പാർളിക്കാട് ഗവ. യുപി സ്കൂളിൽ ഒന്നാം നില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നൂറാം വാർഷികം ആഘോഷിക്കുന്ന സ്കൂളിൽ മികച്ച പഠനാന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. 21.5 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ബസ്സും എംഎൽഎ ലഭ്യമാക്കിയിരുന്നു. ഒന്നാം നില കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സ്കൂളിലെ ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാംഗ്വേജ് ലാബുകൾ എന്നിവ നവീകരിച്ച് കാര്യക്ഷമമാക്കി മാറ്റും.

ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. സ്കൂൾ പ്രധാന അധ്യാപിക പി എ ലത സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ആർ അനൂപ് കിഷോർ, പി ആർ അരവിന്ദാക്ഷൻ, നഗരസഭ കൗൺസിലർ എസ് ബി ഐശ്വര്യ, ഒ എസ് എ ചെയർമാൻ സാധു പത്മനാഭൻ, എസ് എം സി ചെയർപേഴ്സൺ ധന്യ നിധിൻ, പി ടി എ വൈസ് പ്രസിഡണ്ട് ടി പി ധനീഷ് കുമാർ, മദർ പി ടി എ പ്രസിഡണ്ട് പി എം ഗ്രീഷ്മ, പി എസ് സി ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.