General

പോസ്റ്റർ പ്രകാശനം ചെയ്തു

ഒല്ലൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭ്യമായതിന് ആദരവ് നൽകുന്ന ചടങ്ങിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി പോസ്റ്റർ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺമാർ, വൈസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.