ധാരണാ പത്രം ഒപ്പുവച്ചു
മെഡിക്കൽ ഹൗസ് സർജൻമാർക്കായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും തിരുവനന്തപുരം ഇൻസ്റ്റിറ്റൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസ് (ടിഐപിഎസ് ), പാലിയം ഇന്ത്യയും സംയുക്തമായി നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള പാലിയേറ്റീവ് കെയർ ലേണിംഗ് പ്രോഗ്രാമിനായി ധാരണാ പത്രം ഒപ്പുവച്ചു. ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്കായി രജിസ്ട്രാർ ഡോ. എസ്. ഗോപകുമാറും തിരുവനന്തപുരം ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിനായി ഡോ. എം.എം സുനിൽകുമാറും ചേർന്ന് ആരോഗ്യശാസ്ത്ര സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രോ വൈസ് ചാൻസലർ ഡോ. സി.പി വിജയൻ, അക്കാദമിക് ഡീൻ ഡോ. ആർ ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് പ്രൊഫസർ ആന്റ് ഹെഡ് ഡോ. ഗീത എം ഗോവിന്ദരാജ്, അസ്സോസിയേറ്റ് പ്രൊഫസർ ഡോ. എൻ. അനൂപ്കുമാർ എന്നിവർ പങ്കെടുത്തു.



