ഹിന്ദി അധ്യാപക സീറ്റ് ഒഴിവ്
അടൂർ: കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ടു വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2025-27 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഡിഗ്രി, എം.എ വിജയിച്ച 17 നും 35 നും ഇടക്ക് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതിയായ ഒക്ടോബർ 31ന് അഞ്ച് മണിക്ക് മുൻപായി ഒറിജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547126028, 04734 296496.



