സൗജന്യ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സിപ്പറ്റ്, കേരള പട്ടികജാതി വികസന വകുപ്പ്, നബാർഡ്, പി.എം.കെ.വി.വൈ. തുടങ്ങിയ വിവിധ സ്പോൺസർഷിപ്പുകളുടെ സഹായത്തോടെ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം / മൂന്ന് മാസം ദൈർഘ്യമുള്ള ‘മെഷീൻ ഓപ്പറേറ്റർ ഇൻജെക്ഷൻ മോൾഡിങ്’, ‘അസിസ്റ്റൻ്റ് മെഷീൻ ഓപ്പറേറ്റർ ഇൻജെക്ഷൻ മോൾഡിങ്’ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. പങ്കെടുക്കുന്നവർക്ക് സൗജന്യ പഠനം, താമസം, ഭക്ഷണം, കോഴ്സ് കിറ്റ് എന്നിവ ലഭിക്കുന്നതാണ്. കൂടാതെ, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും മികച്ച പ്ലേസ്മെൻ്റ് സാധ്യതകളും ഉറപ്പാക്കുന്നു. 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18-ന് രാവിലെ പത്തിന് സിപ്പറ്റ്, കിൻഫ്രാ പാർക്ക്, ലക്കിടി കൂട്ടുപാത, മംഗളം പോസ്റ്റ്, ഒറ്റപ്പാലം, പാലക്കാട് എന്ന വിലാസത്തിൽ എത്തിച്ചേരണം. ഫോൺ- 9633831115.



