ആയുഷ് മിഷനില്‍ കരാര്‍ നിയമനം
തൃശ്ശൂര്‍: നാഷണല്‍ ആയുഷ് മിഷന് വഴി ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇൻ്റര്‍വ്യൂ നടക്കും. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ പദ്ധതി) തസ്തികയിലേക്കുള്ള ഇൻ്റര്‍വ്യൂ ഒക്ടോബര്‍ 23 ന് രാവിലെ പത്തിന് നടക്കും. അംഗീകൃത നേഴ്സിംഗ് സ്കൂളില്‍ നിന്നുള്ള ബി എസ് സി നേഴ്സിംഗ്/ ജിഎന്‍എം നേഴ്സിംഗ്, കേരള നേഴ്സിംഗ് ആൻ്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. ബിസിപിഎന്‍/ സിസിപിഎന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ് ഓഫീസ്) എന്നിവ അഭികാമ്യമാണ്. എന്‍.പി.പി.എം.ഒ.എം.ഡി പ്രോജക്ടിലെ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്കുള്ള ഇൻ്റര്‍വ്യു ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് 12 ന് നടക്കും. അംഗീകൃത നേഴ്സിംഗ് സ്കൂളില്‍ നിന്നുള്ള എഎന്‍എം നഴ്സിംഗ്/ജിഎന്‍എം നഴ്സിംഗ്, കേരള നഴ്സിംഗ് ആൻ്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. ഓഫീസ്) എന്നിവയാണ് യോഗ്യത. രണ്ട് തസ്തികകളിലും 15,000 രൂപയാണ് ശമ്പളം. 40 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത സമയത്ത് ഇൻ്റര്‍വ്യൂവിന് ഹാജരാകണം.



