Be Positive ശില്പശാലയിൽ NSS വിദ്യാർത്ഥികളുടെ കൈത്താങ്ങ്
നാട്ടിക : SN Trust മാനേജ്മെൻ്റിൻ്റെ കീഴിലുള്ള തൃശ്ശൂർ—പാലക്കാട് ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള നൂറോളം അധ്യാപകർ പങ്കെടുത്ത ദ്വിദിന സഹവാസ ശാക്തീകരണ ക്യാമ്പിനിടെ, പങ്കെടുത്ത ഒരു ഗസ്റ്റ് അധ്യാപിക തൻ്റെ ജീവിതത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധികളെ പ്രകടിപ്പിച്ചതോടെ അവരുടെ മാനസിക സംഘർഷം മനസ്സിലാക്കിയ നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS പ്രോഗ്രാം ഓഫീസറും ഹയർസെക്കൻഡറി സൂവോളജി അധ്യാപികയുമായ ശലഭ ജ്യോതിഷ്, അവർക്ക് സഹായം നൽകുവാനുള്ള ആഗ്രഹം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.
വിവിധ സാമൂഹിക ചലഞ്ചുകൾ വഴിയായി NSS വിദ്യാർത്ഥികൾ സമാഹരിച്ച ധനം ദുരിതമനുഭവിക്കുന്ന അധ്യാപികയ്ക്ക് കൈമാറാൻ ലോക്കൽ മാനേജർ പ്രസന്നൻ സാർ, ട്രസ്റ്റ് എഡ്യൂക്കേഷൻ സെക്രട്ടറി E. G. ബാബു എന്നിവരുടെ അനുമതി ലഭിച്ചു. നാട്ടിക സ്കൂൾ പ്രിൻസിപ്പൽ ജയാബിനി ടീച്ചർ, ഹെഡ്മിസ്ട്രസ് മിനിജ ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, NSS വിദ്യാർത്ഥികളുടെ കൂട്ടായ്മ സമാഹരിച്ച ₹25,000 രൂപ പ്രോഗ്രാം ഓഫീസർ ശലഭ ശങ്കറിന്റെ നേതൃത്വത്തിൽ പ്രസ്തുത അധ്യാപികയ്ക്ക് ക്യാമ്പ് വേദിയിൽ വച്ച് എഡ്യൂക്കേഷൻ സെക്രട്ടറി E. G. ബാബു കൈമാറി.



