KUWAITMIDDLE EAST

തനിമ കുവൈറ്റ് – ഓണത്തനിമ 2025 ഭംഗിയായി അരങ്ങേറി

കുവൈറ്റ്: തനിമ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണത്തനിമ 2025 പാരമ്പര്യത്തിൻ്റെ ഭംഗിയും സമൂഹ ഐക്യത്തിൻ്റെ ശക്തിയും പ്രകടമാക്കിയുകൊണ്ട് ആഘോഷയാത്രയുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ അതിവിസ്മയകരമായി അരങ്ങേറി.

ചടങ്ങിൽ ഓണത്തനിമ ജോയിൻ്റ് കൺവീനർ ഡൊമിനിക് ആൻ്റണി സ്വീകരണ പ്രസംഗം നടത്തി. ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി ജി.എ.ടി സി.ഇ.ഒ കെ.എസ്. വർഗീസ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഡോർ ടു ഡോർ & സിറ്റി ലിങ്ക് ഷട്ടിൽ സി.ഇ.ഒ ഡോ. ധീരജ് ഭരദ്വാജ് ഭദ്രദീപം തെളിയിച്ചു.

തുടർന്ന് തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖം അവതരിപ്പിച്ചു.
എൻആർഐ ടഗ് ഓഫ് വാർ ഫെഡറേഷൻ പ്രസിഡണ്ട് ബാബുജി ബത്തേരി തനിമയുടെ പ്രവർത്തന മൂല്യങ്ങളും സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യവും വിശദീകരിച്ചു.
ആധുനിക ലോകത്ത് കൃത്രിമ ബുദ്ധിയുടെ സ്വാധീനവും ഭാവി തലമുറയെ അത് എങ്ങനെ രൂപപ്പെടുത്തുമെന്ന് വിശകലനം ചെയ്ത് ഡോ. ധീരജ് ഭാർദ്വാജ് പ്രത്യേക പ്രഭാഷണവും നടത്തി. തുടർന്ന് തനിമ ട്രഷറർ റാണാ വർഗീസ്, ജോയിൻ്റ് കൺവീനർ വിജേഷ് വേലായുധൻ, വനിതാ വിഭാഗം കൺവീനർ ഉഷ ദിലീപ്, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

കുവൈറ്റിലെ വിവിധ സാമൂഹിക–ബിസിനസ്–സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ഭംഗി നൽകി.

  • മുസ്തഫാ ഹംസ (ചെയർമാൻ & സി.ഇ.ഒ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്)
  • അബീദ് അബ്ദുൽ കരീം (ചെയർമാൻ – എ.എം ഗ്രൂപ്പ്; എം.ഡി – ദുബൈ കരക്ക് മക്കാനി)
  • പ്രദീപ് മേനോൻ (സി.എഫ്.ഒ, അൽ റഷീദ് ഷിപ്പിംഗ് കമ്പനി)
  • മുസ്തഫാ കാരി (വൈസ് പ്രസിഡൻ്റ് & കൺട്രി ഹെഡ്, എഫ്.എൽ.ജി ഷിപ്പിംഗ് & ലോജിസ്റ്റിക്സ്)
  • റെനോഷ് കുറുവിള (ഏരിയ മാനേജർ, ബി.ഇ.സി)
  • ജോയൽ ജേക്കബ് (എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾസ്)
  • ഹർഷൽ (മലബാർ ഗോൾഡ് & ഡയമണ്ട്സ്)
  • സയ്യിദ് ആരിഫ് (മാങ്കോ ഹൈപ്പർ)
  • സോളി മത്തായി (ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ബാങ്ക്)
  • ഷബീർ മുണ്ടോളി (റോക്ക് കുവൈത്ത്)
  • മുഹമ്മദ് കുഞ്ഞി (കരക്ക് മക്കാനി)
  • ഫൈസൽ ഹംസ (മെട്രോ മെഡിക്കൽ)
  • റോയ് ആൻഡ്രൂസ്, ചെസ്സിൽ രാമപുരം, തമ്പി ലൂക്കോസ്, കൃഷ്ണൻ കടലുണ്ടി,
    ബിനോയ് ചന്ദ്രൻ, രാജീവ് നാടുവിലേമുറി, ഹമീദ് മദൂർ, അമീറുദ്ദിൻ ലബ്ബ, ഷൈജിത്ത്,
    ബഷീർ ബത്ത തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.

സാമൂഹിക വികസനത്തിനും സന്നദ്ധ പ്രവർത്തനങ്ങൾക്കും നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് ഡോ. കെ. അബ്ദുള്ള ഹംസയ്ക്ക് തനിമ കുവൈറ്റ് പ്രത്യേക ബഹുമതി നൽകി. സോഷ്യൽ കമ്മിറ്റ്‌മെൻ്റിന് നൽകിയ സംഭാവനകൾക്കായി എം.എ ഹൈതർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.എം ഹൈതർ അലി തനിമയുടെ ആദരം ഏറ്റുവാങ്ങി. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾസ് എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ ജോയൽ ജേക്കബ് തനിമ ഡയറക്ടറി 2025 ഔദ്യോഗികമായി പുറത്തിറക്കി. സുവെനീർ കൺവീനർ വിജേഷ് വേലായുധൻ, ജോയിൻ്റ് കൺവീനർ കുമാർ തൃത്താല എന്നിവർ ചേർന്ന് ആദ്യ പ്രതി മുസ്തഫാ കാരിക്ക് നല്കി.

വടംവലി മത്സരത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു,
ഫ്ലാഗ് മാങ്കോ ഹൈപ്പർ പർച്ചേസ് മാനേജർ സയ്യിദ് ആരിഫിന് കൈമാറി. പുതുതായി തനിമ കുടുംബത്തിലേക്ക് പ്രവേശിച്ച അംഗങ്ങൾക്ക് മുബാറക്ക് കാമ്പ്രത്ത് അംഗത്വ കാർഡുകൾ നൽകി സ്വീകരിച്ചു. 19-ാമത് ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് ആവേശകരമായ മത്സരങ്ങളോടെ നടന്നു. കൂടാതെ 13-ാമത് പെർൾ ഓഫ് ദി സ്കൂൾ അവാർഡുകളും വിതരണം ചെയ്തു.

കുമാരി ജോആന്ന മരിയം ഷാജി, കുമാരി മാളവിക വിജേഷ് എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. പൗർണമി സംഗീതും ദർശൻ ദിലീപും വേദി ഏകോപിപ്പിച്ചു.
പ്രോഗ്രാം കൺവീനർ ബിനോയ്, പോസ്സെഷൻ കൺവീനർ അഷറഫ് ചുരൂട്ട് എന്നിവർ
പൂർണ്ണമായും പരിപാടി നിയന്ത്രിച്ചു.