THRISSUR

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്

  1. വോട്ടെടുപ്പ് ദിവസം മാധ്യമപ്രവർത്തകർ പോളിംഗ് സ്റ്റേഷന് ഉള്ളിൽ പ്രവേശിക്കാനോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനിൽ എത്തുന്ന സമ്മതിദായകർക്കോ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കേ ബുദ്ധിമുട്ടുണ്ടാകുന്നതരത്തിലുള്ള ചിത്രീകരണങ്ങളും, ഇന്റർവ്യൂകളും സംഘടിപ്പിക്കാനോ പാടില്ല.
  2. സമ്മതിദായകാവകാശം അതീവ രഹസ്യ സ്വഭാവത്തോടെ ഉള്ളതായതിനാൽ അത് വിനിയോഗിക്കുന്ന സമയം അതിൻറെ രഹസ്യാത്മകതയെ ഹനിക്കുന്ന തരത്തിൽ സമ്മതിദായകന്റെ ഹോട്ടോയോ വീഡിയോയോ എടുക്കാൻ പാടുള്ളതല്ല.
  1. വോട്ടെടുപ്പ് ദിവസം പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷന് 200 മീറ്റർ (മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 100 മീറ്റർ) ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിധിക്കുള്ളിൽ സ്ഥാനാർഥികളോടും മറ്റു വോട്ടർമാരോടുമുള്ള അഭിപ്രായം തേടൽ. ഇൻറർവ്യൂ രാഷ്ട്രീയ ചർച്ചകൾ, എക്സിറ്റ്പോൾ പ്രവചനങ്ങൾ എന്നിവ നടത്താൻ പാടില്ല.
  2. പോളിംഗ് സ്റ്റേഷന് സമീപം കൂട്ടം കൂടി ആളുകൾ നിൽക്കാനിടവരുന്ന തരത്തിലുള്ള യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ല.
  3. വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പകർത്താനോ വോട്ടെണ്ണൽ പ്രവേശനാനുമതിയില്ല. കേന്ദ്രത്തിനു സമീപം സ്ഥാനാർഥികളുടെ ഇൻറർവ്യൂ നടത്താനോ വോട്ടെണ്ണലിനു തടസ്സം ഉണ്ടാകുന്ന തരത്തിൽ ഇട്ടം കൂടി നിൽക്കാനോ പാടില്ല.