THRISSUR

വോട്ടിംഗ് മെഷീൻ വിതരണ സ്വീകരണ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു

തൃശൂർ: ചാലക്കുടി മുനിസിപ്പാലിറ്റി, ചാലക്കുടി ബ്ലോക്ക്‌, കൊടകര ബ്ലോക്ക്‌ എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീൻ വിതരണ സ്വീകരണ കേന്ദ്രങ്ങളും സ്ട്രോങ്ങ്‌ റൂമുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാന്ധ്യൻ സന്ദർശിച്ചു.

ചാലക്കുടി മുനിസിപ്പൽ ഓഫീസ്, സേക്രെഡ് ഹാർട്ട്‌ കോളേജ് ചാലക്കുടി, ത്യാഗരാജാർ പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിലാണ് കളക്ടർ സന്ദർശനം നടത്തിയത്. തുടർന്ന് ഇ വി എം കമ്മീഷനിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ
ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

മെഷീനുകൾ ഡിസംബർ രണ്ടു മുതൽ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ്റെ തൃശൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള സ്ട്രോങ്ങ്‌ റൂമിൽ നിന്നും ഇരിഞ്ഞാലക്കുടയിലെ സ്ട്രോങ്ങ്‌ റൂമിൽ നിന്നും ജില്ലയിലെ ബ്ലോക്ക്‌, മുനിസിപ്പൽ, കോർപ്പറേഷൻ സെക്രട്ടറിമാർക്ക് വിതരണം ചെയ്യും. ഡിസംബർ അഞ്ച്, ആറ് തിയതികളിൽ റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ മെഷീനുകളുടെ കമ്മീഷനിങ് നടക്കും.