THRISSUR

കളക്ടറേറ്റില്‍ ക്രിസ്മസ് ആഘോഷിച്ചു

തൃശ്ശൂര്‍: കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ കേക്ക് മുറിച്ച് ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തു.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ഒരുക്കിയിരുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.