മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു
ഇരിങ്ങാലക്കുട: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിലോ അല്ലെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവന പരിചയമുള്ളവര്‍, മേല്‍പറഞ്ഞ സംഘടനയുടെ ഭാരവാഹികള്‍, നിയമത്തില്‍ നല്ല അറിവുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഓഫീസിലായിരിക്കും നിയമനം. താല്‍പര്യമുളള വ്യക്തികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍ സഹിതം തൃശ്ശൂര്‍ ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ 2026 ജനുവരി മൂന്നിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0487-2321702 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.



