എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
നാട്ടിക: നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2025–26 അധ്യയന വർഷത്തെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സപ്തദിന സഹവാസ ക്യാമ്പ് “ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായ്” എന്ന ആഹ്വാനവാക്യത്തോടെ ഔപചാരികമായി ആരംഭിച്ചു.

എസ്.എൻ.വി.യുപി സ്കൂൾ മാനേജർ ഇ.എ. സുഗതൻ മാസ്റ്റർ എൻഎസ്എസ് പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. “യുവത – ഗ്രാമതയുടെ സമഗ്രതയ്ക്കായി” എന്ന ആശയം മുൻനിർത്തിയുള്ള ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ നൗഷാദ് സി.എം. നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പി.എസ്.പി. നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി. ഷൗക്കത്തലി മുഖ്യാതിഥിയായി.
ചടങ്ങിൻ്റെ സ്വാഗതം ക്യാമ്പ് സെക്രട്ടറി രഘുരാമൻ കെ.ആർ. നിർവഹിച്ചു. തുടർന്ന് എസ്.എൻ.വി.യുപി സ്കൂൾ മാനേജർ ഇ.എ. സുഗതൻ മാസ്റ്റർ, വാർഡ് മെമ്പർ ഷമീർ നാലകത്ത്, വികസന സമിതി ചെയർമാൻ സി.എസ്. മണികണ്ഠൻ, സിഡിഎസ് മെമ്പർ ഷമീറ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ് ക്യാമ്പിൻ്റെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിശദീകരിച്ചു. സാമൂഹിക സേവനം, വ്യക്തിത്വ വികസനം, നേതൃത്വ ശേഷി വളർത്തൽ, ഗ്രാമസമൂഹത്തോടുള്ള ഉത്തരവാദിത്തബോധം എന്നിവ ലക്ഷ്യമാക്കി വിവിധ സേവന പ്രവർത്തനങ്ങൾ ക്യാമ്പിൻ്റെ ഭാഗമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൻഎസ്എസ് ലീഡർ ദേവദർശൻ കെ.എസ്. നന്ദി രേഖപ്പെടുത്തി.



