എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ജില്ലാതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു
കടുപ്പശ്ശേരി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള സേവന മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്ന സംവിധാനമാണ് നാഷണൽ സർവീസ് സ്കീമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. സമൂഹത്തിൽ വൈവിധ്യപൂർണമായ ഒട്ടേറെ ഉത്തരവാദിത്വമാണ് എൻ.എസ്.എസ് ഏറ്റെടുക്കുന്നത്. മറ്റുള്ളവരോട് സ്നേഹത്തോടെയും സഹാനുഭൂതിയോടുകൂടിയും പെരുമാറാൻ നമുക്ക് സാധിക്കണം. സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൻ എസ് എസ് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട കടുപ്പശ്ശേരി ജി.യു.പി.എസിൽ നടക്കുന്ന ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ എൻ. എസ്. എസ് ക്യാമ്പിലാണ് ജില്ലാ തല ഉദ്ഘാടനം നടന്നത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ശിവൻ അങ്കണവാടി കുട്ടികൾക്കുള്ള സമ്മാനവിതരണം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്തംഗം ജോൺ കോക്കാട്ട് സ്നേഹാങ്കണം പദ്ധതി പ്രഖ്യാപനം നടത്തി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡി. ദേവിപ്രിയ വിശിഷ്ടാതിഥിയായി.

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്. എസ്. എസ് പ്രിൻസിപ്പാൾ ബിന്ദു പി.ജോൺ, എൻ.എസ്.എസ് ജില്ലാ കൺവീനർ എം. വി പ്രതീഷ്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ശ്രീജിത്ത് ഒ.എസ്, കടുപ്പശ്ശേരി ജി.യു.പി.എസ് പ്രധാനാധ്യാപിക ബിന്ദു സി, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട പി.ടി.എ പ്രസിഡന്റ് ഷൈൻ എ വി , ജി.യു.പി.എസ് കടുപ്പശ്ശേരി പി.ടി.എ പ്രസിഡണ്ട് അശ്വതി രാജേഷ്, ഗവൺമെന്റ് ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട എം.പി.ടി.എ പ്രസിഡന്റ് വിനീത കെ. വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ എസ് ഇന്ദുലേഖ, വളണ്ടിയർ ലീഡർ കൃഷ്ണേന്ദു ഷൈജു തുടങ്ങിയവർ പങ്കെടുത്തു.



