THRISSUR

നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നാട്ടിക: നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. രാവിലെ നടന്ന ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. ഉച്ചയ്ക്ക് ഭക്തർക്കായി പ്രസാദഊട്ടും ഒരുക്കിയിരുന്നു.

വൈകുന്നേരം ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരുമാത്ര വിജയൻ മുഖ്യകാർമികനായി ചടങ്ങുകൾ നിർവഹിച്ചു. ക്ഷേത്രം ശാന്തിമാരായ അരുൺ, അമൽ എന്നിവർ സഹകാർമികരായി.

ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് ഷൈൻ സുരേന്ദ്രനാഥ്, സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ട്രഷറർ മിനി കൃഷ്ണകുമാർ, വൈസ് പ്രസിഡണ്ട് ജ്യോതി തട്ടുപറമ്പിൽ, ജോയൻ്റ് സെക്രട്ടറി വിജയരാഘവൻ തട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.