THRISSUR

നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

നാട്ടിക: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. രാവിലെ ഗണപതിഹോമത്തോടെയും വിശേഷാൽ പൂജകളോടെയും ആരംഭിച്ച ചടങ്ങുകളിൽ ദേവിക്ക് പൊങ്കാലയിടൽ, പൊങ്കാല സമർപ്പണം, പ്രസാദവിതരണം എന്നിവ ഭക്തർ ഭാവഭക്തിയോടെ നിർവഹിച്ചു.

വൈകിട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു. ഉത്സവത്തോടനുബന്ധിച്ച് കുടുംബത്തിലെ 80 വയസ്സ് തികഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. കൂടാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.

ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് ഇ. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ സ്നിതീഷ് ഇ.എൻ.ടി, വൈസ് പ്രസിഡണ്ട് രാജു, ജോയിൻ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. രക്ഷാധികാരികളായ ജയതിലകൻ ഇയ്യാനി ഞായക്കാട്ട്, രാമകൃഷ്ണൻ ഇയ്യാനിത്തറ, ഡോ. സുരേഷ് ഇയ്യാനി കോറോത്ത് എന്നിവർ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.

ജനുവരി 28നാണ് ക്ഷേത്ര മഹോത്സവം നടക്കുക. മഹോത്സവത്തോടനുബന്ധിച്ച് വിവിധ പൂജകളും മതപരമായ ചടങ്ങുകളും കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.