THRISSUR

അപേക്ഷ ക്ഷണിച്ചു

തളിക്കുളം: തളിക്കുളം സ്നേഹതീരം ഡെസ്‌റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിനു കീഴിലുള്ള സ്നേഹതീരം പാർക്കിൽ ദിവസ വേതന അടിസ്‌ഥാനത്തിൽ കൗണ്ടർ സ്‌റ്റാഫ്, സെക്യൂരിറ്റി, സ്വീപ്പർ തസ്‌തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിഞ്ജാനവുമുള്ളവർക്ക് കൗണ്ടർ സ്‌റ്റാഫ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. സെക്യൂറ്റിരി, സ്വീപ്പർ തസ്‌തികയിൽ ഏഴാം ക്ലാസ് വിജയമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. അപേക്ഷകൾ സ്നേഹതീരം ഡി.എം സി ഓഫീസിൽ ജനുവരി 31ന് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോൺ: 0487 2320800.