കോടാലി സർക്കാർ എൽ.പി. സ്കൂളിന് ലാപ്ടോപ്പ് സംഭാവന നൽകി മണപ്പുറം ഫൗണ്ടേഷൻ
കോടാലി: കോടാലി സർക്കാർ ലോവർ പ്രൈമറി സ്കൂളിന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 38900 രൂപ പദ്ധതി തുക ഉപയോഗപ്പെടുത്തിയാണ് ലാപ്ടോപ്പ് കൈമാറിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീല വി. എസ് ലാപ്ടോപ്പ് ഏറ്റുവാങ്ങി. ചടങ്ങിൽ മണപ്പുറം CSR ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, ഫൗണ്ടേഷൻ പ്രതിനിധി ജെസ്സില മോൾ, അധ്യാപകരായ രജനി കെ. പി, അനുവ് എന്നിവർ പങ്കെടുത്തു. പി.ടി.എ അംഗങ്ങളായ നന്ദകുമാർ, രേഖ നന്ദൻ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഈ സംഭാവന സഹായകരമാകുമെന്ന് ഹെഡ്മിസ്ട്രസ് ചടങ്ങിൽ അറിയിച്ചു.



