THRISSUR

തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല ക്രിക്കറ്റ് മത്സരം:

തൃശൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റിൽ തൃശൂർ ടീം ജേതാക്കളായി. എറണാകുളം ആലുവ സെറ്റിൽമെൻ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആലപ്പുഴ എൽഎസ്ജിഡി ടീമിനെ 11 റണ്ണിന് തോൽപ്പിച്ചാണ് തൃശൂർ എൽഎസ്ജിഡി ടീം ജേതാക്കളായത്. തൃശൂർ ജില്ലാ പഞ്ചായത്ത്‌ ഓഫീസിലെ സീനിയർ ക്ലർക്കുമാരായ പി.എം മിഥുൻ ക്യാപ്റ്റനും എൻ.ആർ ശ്രീജേഷ് വൈസ് ക്യാപ്റ്റനുമായ ടീമാണ് തൃശൂരിനെ നയിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസം ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥനതല ക്രിക്കറ്റ് ടൂർണമെൻ്റ് എല്ലാ വർഷവും നടത്തി വരുന്നത്. എറണാകുളം തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു എ മേനോൻ വിജയികൾക്ക് ട്രോഫി നൽകി.