THRISSUR

എസ്.സി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

മേലൂര്‍: മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കന്‍ കട്ടില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻ്റ് ഹൈമാവതി ശിവന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി 53 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിൻ്റെ 2025–26 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി വികസന ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. സ്ഥിരം സമിതി അംഗങ്ങളായ ഷിജി വികാസ്, എം.എസ്. ബിജു, സജി എ.ഡി, വാര്‍ഡ് അംഗങ്ങള്‍, അസിസ്റ്റൻ്റ് സെക്രട്ടറി പ്രീതി എ, സെക്രട്ടറി അനൂപ് സി.എന്‍ തുടങ്ങിയവർ പങ്കെടുത്തു.