THRISSUR

നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു

നാട്ടിക: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആറാട്ടോടെ സമാപിച്ചു. സമാപനദിനമായ ഇന്ന് പുലർച്ചെ മുതൽ വിവിധ ആചാരാനുഷ്ഠാനങ്ങൾ ക്രമബദ്ധമായി നടന്നു.

രാവിലെ പള്ളിയുണർത്തലോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഗണപതിഹോമം, ഉഷപൂജ, ആറാട്ടുബലി എന്നിവ നടന്നു. ഇതിന് ശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ട് ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തി. ആറാട്ടിന് ശേഷം ഭക്തർക്കായി ആറാട്ട് കഞ്ഞി വിതരണം ചെയ്തു. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പും കൊടിയിറക്കൽ കലശാഭിഷേകവും നടന്നു. ശ്രീഭൂതബലിയോടെ രാവിലെ ചടങ്ങുകൾക്ക് സമാപനമായി.

വൈകിട്ട് ദീപാരാധനയും രാത്രി അത്താഴപൂജയും നടന്നു. തുടർന്ന് മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ വലിയ ഗുരുതിയും ഭക്തിപൂർവ്വം നടത്തി. ക്ഷേത്രം പ്രസിഡണ്ട് ഇ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ സ്നിതീഷ് ഇ.എൻ.ടി, വൈസ് പ്രസിഡണ്ട് രാജു, ജോയിൻ സെക്രട്ടറി പ്രദീപ് കുമാർ, രക്ഷാധികാരികളായ ജയതിലകൻ ഇയാനി ഞായക്കാട്ട്, രാമകൃഷ്ണൻ ഇയ്യാനിത്തറ, ഡോ. സുരേഷ് ഇയ്യാനി കോറോത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.