കലകളുടെ വർണ്ണ വിസ്മയമൊരുക്കി സി എസ് എം കിൻ്റർഗാർഡൻ ആനുവൽ ഡേ
ഇടശ്ശേരി: കുരുന്നു പ്രതിഭകളൊരുക്കിയ കലയുടെ വിസ്മയ കാഴ്ചകളോടെ സി എസ് എം കിൻ്റർഗാർഡൻ ആനുവൽ ഡേ അവിസ്മരണീയമായി. കെ ജി ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പരിപാടിയിൽ അണിനിരത്തിയാണ് ആനുവൽ ഡേ ഗംഭീരമാക്കിയത്.

സി എസ് എം ചെയർപേഴ്സൺ സഫിയ റഹ്മാൻ അധ്യക്ഷത വഹിച്ച വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഇർഷാദ് ചേറ്റുവ, സെക്രട്ടറി സി എം നൗഷാദ്, മാനേജർ പി കെ ഹൈദരാലി, ജോയിന്റ് സെക്രട്ടറി സി എം സൈഫുദ്ദീൻ, കെ ജി കോ ഓർഡിനേറ്റർ കെ ടി രമ, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ, എൽ പി സെക്ഷൻ എച്ച് എം ജിഷ ഭരതൻ തുടങ്ങിയവർ സംസാരിച്ചു. കിൻ്റർഗാർഡൻ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ സഫിയ റഹ്മാൻ സമ്മാനിച്ചു. കെ ജി ഇൻ ചാർജ്ജ് സൈറ ബാനു എ എം സ്വാഗതവും, അധ്യാപിക നവീന ബിനോയ് നന്ദിയും പറഞ്ഞു.



