ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ഏഴ് ക്യാമ്പ് ഫോളോവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കുക്ക് – രണ്ട്, സ്വീപ്പർ – മൂന്ന്, വാട്ടർ കാര്യയർ – രണ്ട് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ, 59 ദിവസത്തേക്കു മാത്രമായിരിക്കും നിയമനം. ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്തു വെച്ച് അഭിമുഖം നടത്തും. താല്പര്യമുള്ളവർ, അന്നേ ദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കുക. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമിക്കപ്പെടുന്നവർക്ക് പ്രതിദിനം 710 രൂപ നിരക്കിൽ വേതനത്തിനു (പ്രതിമാസ പരമാവധി വേതനം 19,170 രൂപ) അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2328720.




zsxpooxgzvkskxdwhkgfsvigfixtre