THRISSUR

സംസ്ഥാന റവന്യൂ അവാര്‍ഡ്; തൃശ്ശൂര്‍ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം

തൃശ്ശൂര്‍: സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപനത്തില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ശ്രദ്ധേയ നേട്ടം. മികച്ച കളക്ടറായി അര്‍ജുന്‍ പാണ്ഡ്യനും മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരും മികച്ച ഡെപ്യൂട്ടി കളക്ടറായി (ആര്‍.ആര്‍) പി.എ. വിഭൂഷണനനും മികച്ച താലൂക്ക് ഓഫീസായി തൃശ്ശൂര്‍ താലൂക്കും, മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍) ടി.ജി ബിന്ദുവും, മികച്ച വില്ലേജ് ഓഫീസായി തൃശ്ശൂര്‍ താലൂക്കിലെ അയ്യന്തോള്‍ വില്ലേജ് ഓഫീസും കരസ്ഥമാക്കി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മായി ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലേജിലെ ടി.കെ അനില്‍കുമാര്‍, തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂക്കര-നെട്ടിശേരി വില്ലേജിലെ എസ്. സാഹിറ ബീവി, കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലെ ടി.ആര്‍ പ്രശാന്ത് എന്നിവരും അര്‍ഹരായി.