THRISSUR

എസ്.എൻ ട്രസ്റ്റ് എൻ.എസ്.എസ് യൂണിറ്റിൽ നിന്ന് ബാലികാസദനത്തിന് യൂണിഫോം വിതരണം

നാട്ടിക: നാട്ടികയിലെ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചുലൂർ യോഗിനി മാതാ ബാലികാ സദനത്തിലെ വിദ്യാർത്ഥികൾക്ക് യൂണിഫോമിനുള്ള വസ്ത്രങ്ങൾ കൈമാറി.

പ്രതിവർഷം ബാലികാസദനത്തിലെ കുട്ടികൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ നടത്തിവരുന്ന എൻ.എസ്.എസ് യൂണിറ്റ്, ഈ വർഷവും അതിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം വസ്ത്രങ്ങൾ വിതരണം ചെയ്തു.

പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ ബാലികാസദനത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വസ്ത്രങ്ങൾ വാർഡന് കൈമാറി. വിദ്യാർത്ഥികളും വാർഡനും സന്തോഷപൂർവ്വം അത് സ്വീകരിച്ചു. പരിപാടിയിൽ അധ്യാപിക ഷൈജ ഇ.ബി, ബാലികാസദനം വൈസ് പ്രസിഡൻറ് എൻ.എസ്. സജീവ്, തിലകൻ, ജോയിന്റ് സെക്രട്ടറി എം.ഡി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.