ജില്ലാ ഓംബുഡ്സ്മാൻ ക്യാമ്പ് സിറ്റിംഗ്
ചാവക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനായി ജില്ലാ ഓംബുഡ്സ്മാൻ (എം ജി എൻ ആർ ഇ ജി എസ് ആന്റ് പി എം എ വൈ (ജി)) ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് 12.30 വരെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ഈ സിറ്റിംഗിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ജില്ലാ ഓംബുഡ്സ്മാൻ (എം ജി എൻ ആർ ഇ ജി എസ് ആന്റ് പി എം എ വൈ (ജി)) മുൻപാകെ നേരിട്ട് നൽകുവാനുള്ള സൗകര്യം ഉണ്ടാകും.



