തെരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ എത്തി
ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ഭൻവർലാൽ ഇന്നലെ ജില്ലയിൽ എത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുജനങ്ങളിൽ നിന്ന് അദ്ദേഹം പരാതികൾ സ്വീകരിക്കും. 9188942532 എന്ന നമ്പറിൽ വിളിച്ച് പരാതികൾ നൽകാം.
ഇരിങ്ങലക്കുട ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ നരേഷ് കുമാർ സൈനി(9188942528), വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകൻ ശിവ് നാരായൺ(മൊബൈൽ: 91889452527), ചേലക്കര, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകൻ സതിഷ് നാനാജി വർനിക് (9188942529), മണലൂർ, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകൻ സഞ്ജയ് കുമാർ യാദവ് ( 918894 2530), എന്നിവരും ചാർജെടുത്തു.



