ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്; ഹ്രസ്വകാല പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു
പൂത്തോൾ: സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൂത്തോളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വീട്ടമ്മമാർക്കും സ്വയം തൊഴിൽ അന്വേഷിക്കുന്നവർക്കുമായി ഹ്രസ്വകാല പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. മെയ് മാസത്തിലാണ് പരിശീലനം നടക്കുക. ബേക്കറി ആൻഡ് കൺഫക്ഷണറി, കുക്കറി, ഫുഡ് പ്രിസർവേഷൻ, കറി പൗഡർ / മസാല നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് ദിവസം വീതമാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384253, 9447610223



