THRISSUR

വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കി. കലക്ടറേറ്റില്‍ സജ്ജീകരിച്ച നാല് സെന്‍ററുകളിലായിരുന്നു പരിശീലനം.

40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ മൊത്തം 1323 ഉദ്യോഗസ്ഥരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദേശങ്ങൾ പാലിച്ചുകൊണ്ട് വോട്ടെണ്ണൽ സുഗമവും സുതാര്യവുമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ ഇതിലൂടെ വിലയിരുത്തി. രണ്ടാംഘട്ട പരിശീലനം മെയ് രണ്ടിന് ഇതേ സെന്‍ററുകളില്‍ നടക്കും. വോട്ടെണ്ണല്‍ നടപടികളില്‍ പങ്കാളികളാകുന്ന എല്ലാ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.