THRISSUR

തൃശ്ശൂർ ജില്ല വീടിന് ഭാഗീക നാശനഷ്ടം സംഭവിച്ചത് : 3

മുകുന്ദപുരം താലൂക്ക്
1) മുകുന്ദപുരം താലൂക്ക് പറപ്പൂക്കര പഞ്ചായത്ത് ഇന്നലെ (02/05/26) വൈകുന്നേരം ഉണ്ടായ കാറ്റിൽ തൊട്ടിപ്പാൾ വില്ലേജിൽ മുളങ്ങിൽ പുള്ളിശ്ശേരി അയ്യപ്പൻ ഭാര്യ കാർത്തിയായനി എന്നവരുടെ ഒരു നില ഓടിട്ട വീടിനു മുകളിൽ കവുങ്ങ് വീണ് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുള്ളതാണ്
2) മുകുന്ദപുരം താലൂക്ക് , വേളൂക്കര വില്ലേജ് , വേളൂക്കര പഞ്ചായത്ത് ഇന്നലെ വൈകീട്ടത്തെ ശക്തമായ മഴയിലും കാറ്റിലും മരം വീണു നടവരമ്പ് പി ആർ മൂലയിലെ ചിറയത്ത് മഠത്തിൽ വീട്ടിലെ സുധി സി വി എന്നവരുടെ താമസ വീടിനു ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുള്ളതാണ്

കൊടുങ്ങല്ലൂർ താലൂക്ക്

1) കൊടുങ്ങല്ലൂർ താലൂക്ക്, കൈപ്പമംഗലം വില്ലേജ്, കൈപ്പമംഗലം പഞ്ചായത്തിൽ ഇന്നലെ വൈകിട്ട് (വാർഡ് – 21 കടപ്പുറം) ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി പള്ളത്ത് കൊച്ചുമോൻ മകൻ വിത്സൻ. PO കൈപ്പമംഗലം. കരടിവളവ് എന്നയാളുടെ വീട്ടിന്മേൽ വീണ് ഭാഗിക നഷ്ടം സംഭവിച്ചു.

ചാലക്കുടി താലൂക്ക്
(Kseb നാശനഷ്ടം )
മറ്റത്തൂർ വില്ലേജിൽ ഇന്നലെ (02/05/2026)ഉണ്ടായ കാറ്റിലും മഴയിലും മറ്റത്തൂർ പഞ്ചായത്ത്‌ 20 വാർഡിലെ ചെങ്ങാ തുരുത്തി, പള്ളമുറി ഭാഗങ്ങളിൽ തെങ്ങു വീണു 10 ഓളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മേനോത്തു, വെളുത്തെടത്തു കളരിക്കൽ കുടുംബങ്ങളുടെ മതിൽ, ഗേറ്റ് എന്നിവ മരം വീണു തകർന്നു. വീടുകൾക്കോ, ആളുകൾക്കോ പരിക്ക് കളൊന്നും സംഭവിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *