HealthKUWAITMIDDLE EAST

ഓഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഓഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങൾ രക്തദാനത്തിൽ പങ്കാളികളായി. എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.


ഓഐസിസി കുവൈറ്റ് നാഷണൽ പ്രസിഡൻറ് സാമൂവൽ കാട്ടൂർകളീക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡൻറ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിങ് പ്രസിഡൻറ് ബി.എസ്. പിള്ള, വൈസ് പ്രസിഡന്റ്മാരായ വിപിൻ മങ്ങാട്ട്, ജലിൻ തൃപ്രയാർ ജനറൽ സെക്രട്ടറിമാരായ അനി കെ ജോൺ, സുരേഷ് മാത്തൂർ, ജോസഫ് മാത്യു, റസാഖ് ചെറുതുരുത്തി, കണ്ണൂർ ജില്ലാ പ്രസിഡൻറ് ലിബിൻ മുഴക്കുന്ന്, കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ ദിലീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈമൺ, ഷംനാസ്, ഷെഹീദ് ലബ്ബ എന്നിവർ സംസാരിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ് നന്ദി രേഖപ്പെടുത്തി. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, കോ-ഓർഡിനേറ്റർമാരായ ജയൻ സദാശിവൻ, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.