ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
കല്ലടിക്കോട്: കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിൽ സംഘടിപ്പിക്കുന്ന ഈ കോഴ്സ് ഫിറ്റ്നസ് രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന എൻ സി വി ഇ ടി ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർ https://forms.gle/qomy6EiyqdLaGmF29 എന്ന ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



