PoliticsTHRISSUR

ഇൻകാസ് / ഒഐസിസി തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബർ 28-ന്

തൃശ്ശൂർ: ഇൻകാസ് / ഒഐസിസി തൃശ്ശൂർ ജില്ലാ ഗ്ലോബൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. തൃശ്ശൂർ ഡിസിസി ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച தீர்മാനമുണ്ടായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 142-ാമത് സ്ഥാപക ദിനമായ ഡിസംബർ 28 തിങ്കളാഴ്ച വൈകിട്ട് 3 മണി മുതൽ 6 മണി വരെ തൃശ്ശൂർ ഡിസിസി കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്.


ചടങ്ങിൽ ജനപ്രതിനിധികൾ, കെ.പി.സി.സി, ഡി.സി.സി ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള നൂറിലധികം പ്രവാസി പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *