THRISSUR

നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബ് 36-ാം വാർഷികവും ദീപാവലി ബീച്ച് ഫെസ്റ്റിവലും ആഘോഷിച്ചു

നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെ 36-ാം വാർഷികവും ദീപാവലി ബീച്ച് ഫെസ്റ്റിവലും വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഞായറാഴ്ച നാട്ടിക ബീച്ച് കെ.എം.യു.പി സ്കൂൾ പരിസരത്തു നിന്നും ‘വോയ്‌സ് ഓഫ് പാലക്കാടിന്റെ’ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ പള്ളം ബീച്ചിലേക്ക് വർണ്ണശബളമായ ഘോഷയാത്ര നടന്നു.

തുടർന്ന് വൈകീട്ട് 6 മണിക്ക് പള്ളം ബീച്ചിൽ നവമിത്ര തൃപ്രയാറിന്റെ വീരനാട്യവും ഫ്യൂഷൻ ഡാൻസും അരങ്ങേറി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സമ്മാന കൂപ്പൺ വിതരണത്തിന്റെ നറുക്കെടുപ്പും ചടങ്ങിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് ഷിതീഷ് ചെമ്പിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി രഘുനാഥ് പൂരാടൻ, അജിഷ് അനന്തൻ, സത്യരാജ് എ.വി, ഗോപകുമാർ എ.ജി, രഞ്ജിത്ത് കെ.എസ്, സെന്തിൽ കുമാർ പി.വി, നിഖിൽ യു.ഡി, ഷിജീഷ് സി.സി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *