THRISSUR

എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല, ആറ്റിങ്ങൽ, കൊട്ടാരക്കര, മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മെയ് 19ന് രാവിലെ പത്ത് മണി മുതൽ ജൂൺ എട്ടിന് വൈകുന്നേരം നാല് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായോ സമർപ്പിക്കണം. മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലേക്ക് www.cemunnar.ac.in/admission എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ, ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതമോ ജൂൺ പത്തിന് വൈകുന്നേരം നാല് മണിക്ക് മുമ്പ് കോളേജിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് 8547005000, വെബ്സൈറ്റ് www.ihrd.ac.in.

Leave a Reply

Your email address will not be published. Required fields are marked *