EDUCATIONTHRISSUR

വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി

തൃശ്ശൂർ: വേൾഡ് മലയാളി കൗൺസിൽ (WMC) വള്ളുവനാട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ കുറ്റൂരിലുള്ള ‘സ്വാശ്രയ സ്പെഷ്യൽ ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡിഫറെന്റ്ലി ഏബിൾഡ്’ സ്കൂളിൽ വെച്ച് പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി. ജൂൺ മൂന്നിന് രാവിലെ 10:30ന് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യ റീജിയൻ പ്രസിഡന്റ് പത്മകുമാർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിലെ മുഖ്യ സ്പോൺസർ കൂടിയായ സുരേന്ദ്രൻ കണ്ണാട്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ശാന്ത മേനോൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
ഡബ്ല്യു.എം.സി ഇന്ത്യ റീജിയൻ ജോയിന്റ് ട്രഷറർ എൻ.പി. രാമചന്ദ്രൻ, ഇന്ത്യ റീജിയൻ കോർഡിനേറ്റർ ദേവദാസ് മേനോൻ, തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് ദിലീപ് തൈക്കാട്ടിൽ, വള്ളുവനാട് പ്രൊവിൻസ് ജോയിന്റ് സെക്രട്ടറി ദിനേഷ് മഠത്തിൽ, സുഭാഷ് ചന്ദ്രബോസ്, ജോജോ വർക്കി, അഡ്മിനിസ്ട്രേറ്റർ സതി പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ ടെസി ജോസ്, ട്രസ്റ്റി ഉഷാ പട്ടാഭിരാമൻ, പിടിഎ പ്രസിഡന്റ് വാസന്തി ശ്യാംസുന്ദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
വള്ളുവനാട് പ്രൊവിൻസ് ജനറൽ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന സ്വാഗതവും, ട്രഷറർ രാജഗോപാൽ നന്ദിയും രേഖപ്പെടുത്തി.