THRISSUR

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഡി.എല്‍.എഡ് പ്രവേശനം: ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

2026-28 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്.) കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 15 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ളവര്‍ https://kbpe.kerala.gov.in/deled2026/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360810 എന്ന ഫോണ്‍ നമ്പരിലോ ddetsr.dge@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം

സ്‌പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഫുട്‌ബോള്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കായികരംഗം, മാനേജ്‌മെന്റ്, സാങ്കേതികവിദ്യ, മനഃശാസ്ത്രം എന്നീ മേഖലകളെ സംയോജിപ്പിച്ച് തൊഴില്‍ കേന്ദ്രീകൃത പരിശീലനമാണ് കോഴ്‌സുകളുടെ പ്രത്യേകത. പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ വിദഗ്ധരുടെ ക്ലാസുകള്‍, പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും ലഭ്യമാക്കും. വിലാസം- സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി, കേരളം. വെബ്‌സൈറ്റ്: smri.in ഫോണ്‍: 8891675259, 9995675259.

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള വിവിധ എഞ്ചിനിയറിംഗ് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039), മൂന്നാര്‍ (04865232989, 9447570122, 9447578465) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
എഞ്ചിനിയറിംഗ് കോളേജുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ കോളേജുകളുടെ വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.cemunnar.ac.in/admission എന്ന കോളേജ് വെബ്‌സൈറ്റ് വഴി മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപേക്ഷിക്കാം. ജൂണ്‍ 15 ന് വൈകിട്ട് നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും ജൂണ്‍ 17 ന് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഇതോടൊപ്പം ഹാജരാക്കണം. ഫോണ്‍: 8547005000.

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപയാണ് കോഴ്സ് ഫീ. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. താത്പര്യമുള്ളവര്‍ക്ക് അപേക്ഷാ ഫോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്ന് നേരിട്ടോ www.iihtkannur.ac.in വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ കൈപ്പറ്റാം. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിലാസം- എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട. ഫോണ്‍: 0497 2835390. ഇമെയില്‍: info@iihtkannur.ac.in.

അസാപ് കേരളയുടെ ജി.ഡി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള ചാത്തന്നൂർ (പാലക്കാട്) കേന്ദ്രത്തിൽ നടത്തുന്ന ‘ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന കോഴ്സ് എൻ.എസ്.ഡി.സി, സെക്ടർ സ്കിൽ കൗൺസിൽ, അസാപ് കേരള എന്നിവയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. രജിസ്ട്രേഷൻ ലിങ്ക്-
https://forms.gle/NqSdC8w6qRrGDbiu9. ഫോൺ- 9495999721.

ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ‘ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌.ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. ജൂൺ 30നകം അപേക്ഷകൾ സമർപ്പിക്കണം. രജിസ്ട്രേഷൻ ലിങ്ക്- https://app.srccc.in/register. വെബ്സൈറ്റ്- www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0471 2570471, 9846033001.

ബി.വോക് ഡിഗ്രി: അപേക്ഷ ക്ഷണിച്ചു

അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിന്റെ കണ്ണൂർ തളിപ്പറമ്പ് സെന്ററിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ബി.വോക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.വോക് ഫാഷൻ ഡിസൈൻ, ബി.വോക് അപ്പാരൽ മാനുഫാക്ച്ചറിംഗ് ആന്റ് എന്റർപ്രണർഷിപ്പ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കാണ് പ്രവേശനം . താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കണ്ണൂർ തളിപ്പറമ്പിലുള്ള സെന്ററുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടുക. വിലാസം:
അപാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ്, കണ്ണൂർ – 670142. ഫോൺ- 8301030362, 9995004269, 0460-2226110. ഇമെയിൽ- kannur@atdcindia.co.in. വെബ്സൈറ്റ്- www.atdcindia.co.in.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദ ഓണേഴ്സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍, കാലിക്കറ്റ്, മഹാത്മാഗാന്ധി, കേരള സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്കും കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആരംഭിച്ചു. നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപയും യഥാക്രമം അടയ്ക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിന് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാകും. ജൂണ്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവ പ്ര താത്കാലികമായി തെരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് പ്രവേശന സമയത്ത് സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: http://admissions.ihrd.ac.in.

അസാപ്പില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ് ട്രെയ്‌നിംഗ് കോഴ്‌സ്

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ചാത്തന്നൂരില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്‌സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 20 നകം അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/NqSdC8w6qRrGDbiu9
ഫോണ്‍: 9495999721.

Leave a Reply

Your email address will not be published. Required fields are marked *