അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിവിധ കോര്‍ട്ട് സെന്ററുകളിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 18-ാം വകുപ്പിലെ വ്യവസ്തകള്‍ക്കും 1978 ലെ കേരള ഗവണ്മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിന്റ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ്സ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കും വിധേയമായാണ് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നത്. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിട്ടുള്ളതും, കുറഞ്ഞത് 7 വര്‍ഷം പ്രാക്ടീസുള്ളതുമായ യോഗ്യരായ അഭിഭാഷകര്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റയും ജനനതിയതി, ജാതി, യോഗ്യത, ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, പ്രാക്ടീസ് സംബന്ധിച്ച ബാര്‍ അസോസിയേഷനില്‍ നിന്നുള്ള അസ്സല് സാക്ഷ്യപത്രം കൂടാതെ അപേക്ഷകന്/ അപേക്ഷക നടത്തിയ ഗൗരവമുള്ള മൂന്നോ നാലോ സെഷന് കേസുകളുടെയും ക്രിമിനല്‍ കേസുകളുടെയും വിധിപ്പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ നോട്ടിഫിക്കേഷന്‍ നോട്ടീസ് ജില്ലാ കോടതിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ ഒരു മാസത്തിനകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.



