THRISSUR

വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ

പാര്‍ട്ട് ടൈം ടീച്ചര്‍, അസിസ്റ്റന്റ് കുക്ക് നിയമനം

ചാലക്കുടി: സമഗ്രശിക്ഷ കേരള തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി.ബി.വി. ഗേള്‍സ് ഹോസ്റ്റലിലേക്ക് സ്ത്രീകള്‍ക്കായി സംവരണം ചെയ്ത പാര്‍ട്ട് ടൈം ടീച്ചര്‍, അസിസ്റ്റന്റ് കുക്ക് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ടീച്ചര്‍ തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. അസിസ്റ്റന്റ് കുക്ക് തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ് പാസായിരിക്കണം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കാറ്ററിംഗ് സര്‍ട്ടിഫിക്കറ്റ്/ പ്രമുഖ സ്ഥാനത്തില്‍ പാചകക്കാരിയായി മൂന്ന് വര്‍ഷത്തെ പരിചയം. പ്രായം 25 നും 50 നും മദ്ധ്യേ. പ്രദേശവാസികള്‍ക്കും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നതിനായി ജൂലൈ 22 ന് രാവിലെ 10.30 ന് ചാലക്കുടി കെ.ജി.ബി.വി ഗേള്‍സ് ഹോസ്റ്റലില്‍ എത്തിച്ചേരണം. ഫോണ്‍: 04872323841.

ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവ്

ചാത്തന്നൂര്‍ : ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പ്രായപരിധി. ജൂലൈ 17 വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 18 ന് ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് അഭിമുഖം. ലിങ്ക്- https://forms.gle/k6AsdVrFgSNGFdxa9 ഫോണ്‍: 9495999721

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഒഴിവ്

വടക്കാഞ്ചേരി: വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. എം.ബി.ബി.എസും എം.ഡിയും (റേഡിയോളജി) അല്ലെങ്കിൽ ഡി.എം.ആർ.ഡിയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അൾട്രാ സൗണ്ട് സ്കാനിംഗ് രംഗത്ത് മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ആശുപത്രി വികസന സമിതി നിശ്ചയിക്കുന്ന നിരക്കിലായിരിക്കും വേതനം.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ അല്ലെങ്കിൽ dhwadakanchery@gmail.com ഇ-മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. ജൂലൈ 20ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിലാസം- സൂപ്രണ്ട്, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി, കുമാരനെല്ലൂർ പി.ഒ., പിൻ – 680590. ഫോൺ- 04884 – 235214.

മത്സ്യഫെഡ് സർവ്വീസ് സെന്ററിൽ മെക്കാനിക് നിയമനം

എടക്കഴിയൂർ: മത്സ്യഫെഡ് എടക്കഴിയൂർ ഔട്ട് ബോർഡ് മോട്ടോർ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സർവ്വീസ് സെന്ററിലേക്ക് മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷീനിസ്റ്റ്) ട്രേഡുകളിൽ യോഗ്യതയുള്ളവരും ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെങ്കിൽ ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, ഹൈഡ്രോളിക് പ്രസ്സ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂലൈ 30-നകം അപേക്ഷ സമർപ്പിക്കണം. വിലാസം- ‘ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ, പിൻ കോഡ് – 680567’. ഫോൺ- 0487-2396106, 8113803232, 9526041111.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) അഭിമുഖം 22 മുതൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം- കാറ്റഗറി നമ്പർ: 139/2024) തസ്തികയിലേക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 22, 23, 24 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ്.എം.എസ് , പ്രൊഫൈൽ മെസേജ് എന്നിവ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്, വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചും വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും മറ്റ് നിർദ്ദിഷ്ട അസൽ രേഖകളും സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.

‘വിട്’ ശിശുപരിചരണ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവ്: 25-ന് അഭിമുഖം

കോലഴി: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ തൃശ്ശൂർ കോലഴി കൈതച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന ‘വിട്’ ശിശുപരിചരണ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയമാരെ നിയമിക്കുന്നു. പ്ലസ് ടൂ അല്ലെങ്കിൽ പ്രീ-ഡിഗ്രി പാസായവരും, 28-നും 42-നും മധ്യേ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവൃത്തിപരിചയവും മതിയായ സേവന താത്പര്യവുമുള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 25-ന് രാവിലെ 9.30-ന് ‘വിട്’ ശിശുപരിചരണ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9207546043, 9745389920.

Leave a Reply

Your email address will not be published. Required fields are marked *