KERALAMTHRISSUR

തൃശൂർ ജില്ല സിറ്റിസൺസ് സഹകരണ സംഘം നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ ജില്ല സിറ്റിസൺസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ‘മുൻ എം.എൽ.എ അഡ്വ. വി. ബലറാം (ബാലാജി) സ്മാരക മന്ദിരം’ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് എൻ.പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രമുഖ നേതാക്കളായ ജോസഫ് ചാലിശ്ശേരി, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ടി.കെ. പൊറിഞ്ചു, രാജേന്ദ്രൻ അരങ്ങത്ത്, സുന്ദരൻ കുന്നത്തുള്ളി, പോൾസൺ ആലപ്പാട്ട്, കെ.കെ. കൊച്ചുമുഹമ്മദ് എന്നിവരും കോർപ്പറേഷൻ കൗൺസിലർമാരായ ശാരി കിഷോർ, അഞ്ജലി രാകേഷ്, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
സഹകരണ സംഘം വൈസ് പ്രസിഡന്റ് വി.കെ. ജയരാജൻ സ്വാഗതവും സെക്രട്ടറി ജിത സഞ്ജയ് നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ദിലീപ് കുമാർ, സുരേഷ് മേനോൻ, മുകുന്ദ മേനോൻ, രഞ്ജി ജോൺ, രേഷ്മ റിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *