ട്രെയിനില്‍ നിന്ന് ടിടിഇ-യെ തള്ളിയിട്ടു കൊന്നു
തൃശ്ശൂര്‍ : വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇ-യെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.
ടിക്കറ്റ് ചോദിച്ചതിന്റെ പകയിൽ ഒഡിഷ സ്വദേശിയായ രജനികാന്ത് ട്രെയിനില്‍ നിന്ന് വിനോദിനെ വെളിയിലേക്ക് തള്ളിയിടുകയായിരുന്നു.
പ്രതി പാലക്കാട് റെയിൽവേ പൊലീസിൻറെ കസ്റ്റഡിയിലായി. എറണാകുളത്ത് നിന്ന് പാട്നയ്ക്കു പുറപ്പെട്ട പട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ തൃശ്ശൂരിനും പാലക്കാടിനും ഇടയിൽ വൈകുന്നേരം 7 മണിക്ക് ശേഷമായിരുന്നു സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ പ്രതി തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളോട് പിഴയടക്കാൻ ആവശ്യപ്പെട്ടതാണ് വിനോദിന്റെ കൊലപാതകത്തിൽ കലാശിച്ചത്.