മിഡ്‌ലൈൻ ഫോട്ടോ ജേർണലിസ്റ്റ് ജയൻ ബോസിന് ആദരവ് നൽകി സൗഹൃദം ഫൗണ്ടേഷൻ
തൃപ്രയാർ : ലോക ഫോട്ടോഗ്രാഫി ദിനത്തിൽ മിഡ്‌ലൈൻ ഫോട്ടോ ജേർണലിസ്റ്റ് ജയൻ ബോസിന് ആദരവ് നൽകി സൗഹൃദം ഫൗണ്ടേഷൻ തൃശൂർ. തൃശൂരിലെ പ്രധാന പരിപാടികളിലെല്ലാം ശ്രദ്ധേയമായ ജയൻ ബോസിന്റെ പതിറ്റാണ്ടുകളായുള്ള പ്രവർത്തനം തങ്ങളെ പോലുള്ള സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകൾക്കും വ്യക്തികൾക്കും പ്രചോദനമാണെന്ന് സൗഹൃദം ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു . സൗഹൃദം ഫൗണ്ടേഷൻ പ്രസിഡന്റ് ആന്റോ തൊറയൻ, വൈ പ്രസിഡന്റ് പോൾ ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് അനുമോദിച്ചു. ഷെല്ലി കൊടക്കാട്ടിൽ, ആദിത്യൻ കൊടക്കാട്ടിൽ, ഗിരീഷ് വാഴപ്പുള്ളി, നിഖിൽ എം ബി, ശ്രീനാഥ് കെ ജി, മണികണ്ഠൻ. പി.കെ. നജീബ് പി.എം എന്നിവർ പ്രസംഗിച്ചു.



