EDUCATIONGeneralKERALAMTHRISSUR

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സൗജന്യ പഠന കിറ്റിന് അപേക്ഷിക്കാം

തൃശ്ശൂർ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഓഗസ്റ്റ് ഏഴ് വരെ നീട്ടി. അപേക്ഷയും മറ്റു വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും kmtwwfb.org യിലും ലഭിക്കും. ഫോണ്‍: 0487 2446545.