EDUCATIONKERALAMTHRISSUR

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്; മൊമെൻ്റോ വിതരണം ചെയ്തു

തൃശൂര്‍: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2023-24 വര്‍ഷത്തെ തൃശൂര്‍ ജില്ലാതല സ്‌കോളര്‍ഷിപ്പ്, മൊമെൻ്റോ വിതരണം ബോര്‍ഡ് ചെയര്‍മാന്‍ യു.പി ജോസഫ് നിര്‍വഹിച്ചു. ബോര്‍ഡംഗം വി എം വിനു അധ്യക്ഷനായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമെൻ്റോയും ടി കെ മാധവന്‍, കെ കെ പ്രകാശന്‍, എ സി കൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു. കെ എം നാരായണന്‍, എ വി ഉണ്ണികൃഷ്ണന്‍, ഒ എസ് സുധീര്‍, വി എ സത്യന്‍, പി വി രാമദാസ്, എം പി സുധീഷ്, എന്‍ എം രാമകൃഷ്ണന്‍, തൊഴിലുടമ പ്രതിനിധി പി കെ ദേവദാസ്, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരായ ഇ ജോയ്, പി കെ സോമന്‍, സി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.