ലാപ്ടോപ്പ് വിതരണം; അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊളിലാളികളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് 2024-25 അധ്യയന വര്‍ഷം ഒന്നാം വര്‍ഷത്തെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 20 നകം ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2364900.