എടമുട്ടത്ത് പരിസ്ഥിതി ദിനാഘോഷവും ‘ഗ്രീൻ സിറ്റിസൺ’ അവാർഡ് സമർപ്പണവും
എടമുട്ടം: ലോകപരിസ്ഥിതി ദിനമായ ജൂൺ 5-ന് എടമുട്ടം റസിഡൻസ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടമുട്ടം യൂണിറ്റ്, അഖിലേന്ത്യാ കിസാൻ സഭ, കോർവ തൃശ്ശൂർ ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പ്രസിഡണ്ട് ശ്രീ. സുചിന്ദ് പുല്ലാട്ടിൻ്റെ അധ്യക്ഷതയിൽ കമ്മാറ ഹാളിൽ നടന്ന യോഗം മുൻ എം.എൽ.എ ശ്രീമതി ഗീതാഗോപി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ഷാജി ദാമോദരൻ പരിസ്ഥിതി ദിന സന്ദേശവും റിപ്പോർട്ടും അവതരിപ്പിച്ചു.

കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. രാജൻ പിലാക്കണ്ടി മുഖ്യ പ്രഭാഷണം നടത്തുകയും, പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. ഗോപകുമാർ ചോലയിൽ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നയിക്കുകയും ചെയ്തു.
പരിപാടിയിൽ പ്രോജക്ട് കോർഡിനേറ്റർ ക്ലമന്റ് കെ ജെ, വ്യാപാരി വ്യവസായി സെക്രട്ടറി ഷാജു കെ.എസ്, കോർവ ജില്ലാ പ്രസിഡണ്ട് സനൽകുമാർ എസ്, ട്രഷറർ സുഖാദിയ സി.സി, എക്സിക്യൂട്ടീവ് അംഗം ഷഹന ഷാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പരിസ്ഥിതി സംരക്ഷണ രംഗത്ത് നൽകിയ അതുല്യ സംഭാവനയ്ക്കായി ജോൺസൺ കെ.ടി, ഗോപി ഞാറ്റുവെട്ടി, രാജേന്ദ്ര ബാബു പട്ടാലി എന്നിവർക്ക് ഇ.ആർ.എ ഗ്രീൻ സിറ്റിസൺ അവാർഡ് സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രകടനത്തിന് ദേവിക കെ.എസ്, ആർദ്ര വിപിൻ എന്നിവർക്ക് ഇ.ആർ.എ വിദ്യാഭ്യാസ അവാർഡ് നൽകുകയും ചെയ്തു.



