പരിസ്ഥിതി ദിനാചരണം വലപ്പാട് ഗവ. സ്കൂളിൽ
ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് വലപ്പാട് ഗവ. സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികൾക്കിടയിൽ വളർത്തുന്നതിന് ലക്ഷ്യമിട്ട്, വ്യത്യസ്തത നിറഞ്ഞ പരിപാടികളായിരുന്നു സംഘടിപ്പിച്ചത്.
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. തുടർന്ന്, സാമൂഹ്യപ്രവർത്തകനായ തെരുവോരം മുരുകനുമായി കുട്ടികൾ സംവദിച്ചു. പ്രകൃതിയെയും സമൂഹത്തെയും കുറിച്ചുള്ള അറിവ് ഈ കൂടിക്കാഴ്ചയിൽ കുട്ടികൾക്ക് ലഭിച്ചു.

കരകൗശല വിദഗ്ധയായ ഇന്ദിരാമാധവൻ തെങ്ങോലയിൽ ഉപയോഗിച്ച് വിനോദപരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൻ്റെ പരിശീലനം നൽകി. കടംകഥകളും കുസൃതിചോദ്യങ്ങളും ചേർന്ന് കുട്ടികൾ അമ്മൂമ്മമാരോടൊപ്പം സമയം ചെലവഴിച്ചു.
2025 പരിസ്ഥിതിദിന സന്ദേശം അസംബ്ലിയിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ കുട്ടികളോടായി അറിയിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.



