പന്ത്രണ്ടാം കല്ലിൽ പരിസ്ഥിതി ദിനാചരണം
ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനം മുൻ നാട്ടിക എംഎൽഎ ഗീത ഗോപിയുടെ പന്ത്രണ്ടാം കല്ല് വസതിയോടു ചേർന്ന ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിൽ ആഘോഷിച്ചു. ഈ സ്ഥലത്ത് കഴിഞ്ഞ മൂന്ന് വർഷമായി കൃഷി നടത്തി വരുന്ന പണിക്കെട്ടി സജീത്തിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.
പരിസ്ഥിതി ദിനാഘോഷ പരിപാടി മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിയെ പതിനാണ്ടുകൾക്ക് മുമ്പ് മുതൽ പരിപാലിച്ചുവരുന്ന സഖാവ് സി.സി. വിശ്വംഭരനും ഭാര്യ രമണിയെയും ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം, വിശിഷ്ട സേവനം അനുഷ്ഠിച്ച ലൈഫ് സപ്പോർട്ട് ഡ്രൈവർമാരായ രാഹുലിനെയും സഫറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
ടി.സി. ഉണ്ണികൃഷ്ണൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ആർ. മുരളി, ഡി.സി അംഗം സജിന പർവീൻ, ലോക്കൽ സെക്രട്ടറി മണി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



