തൊഴില്‍മേള 28 ന്
ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട മോഡല്‍ കരിയര്‍ സെന്ററിൻ്റെ നേതൃത്വത്തില്‍ ജൂണ്‍ 28 ന് (ശനിയാഴ്ച) തൊഴില്‍മേള സംഘടിപ്പിക്കുന്നു. തപാല്‍ വകുപ്പിലെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻ്റ്, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ടൗണ്‍ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഹാളിലാണ് അഭിമുഖം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: modelcareercentreIrinjalakuda@gmail.com ഫോണ്‍: 9544068001, 0480 2821652



